ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തികത്തകർച്ച ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ലോകത്തെ പ്രധാന രാജ്യങ്ങളിൽ സാമ്പത്തികത്തകർച്ച ഏറ്റവും മോശമായി ബാധിച്ചത് ഇന്ത്യയിലാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കോവിഡിനു മുൻപുതന്നെ സാമ്പത്തികത്തകർച്ച രാജ്യത്ത് ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലേക്ക് നയിച്ചത് നോട്ട് നിരോധനവും മതിയായ ആസൂത്രണത്തോടെയല്ലാതെ നടപ്പാക്കിയ ചരക്കു-സേവന നികുതിയുമാണെന്നും പ്രമേയ നോട്ടീസിൽ പറഞ്ഞു.

Content Highlights: Financial crisis Parliament