ഗുവാഹാട്ടി: അസമില്‍ നിയമസഭാ പ്രസംഗം ഫെയ്‌സ്ബുക്കില്‍ തത്സമയം നല്‍കിയ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സാമാജികന്‍ അമീനുള്‍ ഇസ്ലാമിനെ സഭയില്‍നിന്നും മൂന്നുദിവസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു.

എത്തിക്‌സ് സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് സ്​പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമി അമീനുള്‍ ഇസ്ലാമിനോട് ഉടന്‍ സഭവിട്ട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞവര്‍ഷം ലോക്‌സഭയിലേക്കുള്ള യാത്ര ചിത്രീകരിച്ച് സുരക്ഷാ വീഴ്ചവരുത്തിയതിന് ആം ആദ്മി പാര്‍ട്ടി എം.പി. ഭഗവത് മന്നിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.