റായ്!പുര്‍: രണ്ടരവര്‍ഷത്തിനിടെ ഛത്തീസ്ഗഢില്‍ ആത്മഹത്യ ചെയ്തത് 1344 കര്‍ഷകരെന്ന് സര്‍ക്കാര്‍. നിയമസഭയില്‍ ആഭ്യന്തരമന്ത്രി രാംസേവക് പൈക്രയാണ് ഇതുസംബന്ധിച്ച കണക്ക് നല്‍കിയത്.

2015 മുതല്‍ 2017 ഒക്ടോബര്‍വരെ സംസ്ഥാനത്ത് ആകെ 14,705 പേര്‍ ആത്മഹത്യ ചെയ്തതായും കോണ്‍ഗ്രസിലെ അമര്‍ജീത് ഭാഗതിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

സാമ്പത്തികബുദ്ധിമുട്ടുകളും കടബാധ്യതകളുമാണ് ആത്മഹത്യകള്‍ക്ക് കാരണം. ഇതില്‍ 25 പേരുടെ കുടുംബങ്ങള്‍ക്കായി 16.35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി.

സുരജ്പുര്‍ ജില്ലയിലാണ് ഏറ്റവുമധികം കര്‍ഷക ആത്മഹത്യ (224) നടന്നത്. ബലോദാബസാറില്‍ 210-ഉം ബലോദില്‍ 165-ഉം മഹാസമുന്ദില്‍ 134-ഉം കര്‍ഷകര്‍ ആത്മഹത്യചെയ്തു.