വാരാണസി: പതിറ്റാണ്ടുകളായി കർഷകരെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നവർതന്നെയാണ് ചരിത്രപരമായ കാർഷിക പരിഷ്കരണ നിയമങ്ങളുടെപേരിലും അവരെ വഴിതെറ്റിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. തന്റെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിൽ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിയമങ്ങളെ എതിർക്കുന്നവരാണ് ആശങ്കകളും പ്രതിഷേധങ്ങളുമുണ്ടാക്കുന്നത്. അവർ സമൂഹത്തെ വഴിതെറ്റിക്കുകയാണ്. ഇതേയാളുകളാണ് തറവില, വായ്പയിളവ്, രാസവള സബ്സിഡി എന്നിവയുടെ പേരിൽ കർഷകരെ പറ്റിച്ചുകൊണ്ടിരുന്നത്. വർഷങ്ങളായി കർഷകർ പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് -അദ്ദേഹം പറഞ്ഞു.

വാരാണസി-അലഹാബാദ് ആറുവരിപ്പാത അദ്ദേഹം രാജ്യത്തിനു സമർപ്പിച്ചു.

Content Highlights: Farmers' protest PM Narendra Modi