ന്യൂഡൽഹി: ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീംകോടതിയിലെ അഭിഭാഷകർ രംഗത്തെത്തി. മുതിർന്ന അഭിഭാഷകൻ എച്ച്.എസ്. ഫൂൽക്ക, ഡൽഹി ബാർ കൗൺസിൽ അംഗം രാജീവ് ഖോസ്‌ല എന്നിവരുടെ നേതൃത്വത്തിലാണ് ഒരുകൂട്ടം അഭിഭാഷകർ സുപ്രീംകോടതിക്കു മുന്നിലെത്തി കർഷകർക്ക് ഐക്യദാർഢ്യമറിയിച്ചത്.

രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് ഫൂൽക്ക പറഞ്ഞു. കർഷകരെ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നത് നിരുത്തരവാദപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Farmers' protest Lawyers