അഹമ്മദാബാദ് : ഗുജറാത്തിലെ ഭറൂച്ച് ജില്ലയിൽപ്പെട്ട ദഹേജിൽ രാസവസ്തുനിർമാണശാലയിലെ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. 60 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരിൽ പലരുടെയും സ്ഥിതി ഗുരുതരമാണ്. ഇവരെ ഭറൂച്ചിലെയും വഡോദരയിലെയും ആശുപത്രികളിലേക്ക് മാറ്റി. സമീപത്ത് അനേകം രാസവ്യവസായ ശാലകൾ പ്രവർത്തിക്കുന്നതിനാൽ മുൻകരുതലായി ലാഖി, ലുവാര ഗ്രാമവാസികളെ ഒഴിപ്പിച്ചു.

പ്രത്യേക സാമ്പത്തികമേഖലയിലെ യശസ്വി രസായൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കീടനാശിനി നിർമാണശാലയിലെ സംഭരണകേന്ദ്രത്തിൽ ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഇത് അതിവേഗം വ്യാപിച്ചു. 20 കിലോമീറ്റർ അകലെവരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. 15 അഗ്നിശമനയൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Content Highlights: explosion in Gujarat factory Five deaths