ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടക്കുമെന്ന് തെളിയിച്ചുകാണിക്കാൻ അനുവദിക്കണമെന്ന തമിഴ് നടൻ മൻസൂർ അലി ഖാന്റെ ഹർജി സുപ്രീംകോടതി തള്ളി.

കൃത്രിമം നടക്കുമെന്നു തെളിയിക്കാൻ അനുവദിക്കണമെന്ന് തിരഞ്ഞെടുപ്പുകമ്മിഷന് നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. ഖാന്റെ ഹർജിയിൽ കഴമ്പില്ലെന്നുകണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡിണ്ടിഗലിൽനിന്നു മത്സരിച്ച ഖാൻ തോറ്റിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Content highlights: Electronic Voting Machine Supreme court