ന്യൂഡല്‍ഹി: പേപ്പര്‍ ട്രയല്‍ ഇല്ലാത്ത ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേ ബി.എസ്.പി. നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതി നോട്ടീസയച്ചു. കേസ് പരിഗണിക്കുന്ന മേയ് എട്ടിനകം മറുപടിനല്‍കണമെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പി.എ.ടി.) ഇല്ലാത്ത വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. വോട്ടുരേഖപ്പെടുത്തുന്നയാള്‍ക്ക് താന്‍ ആര്‍ക്കാണ് ചെയ്തതെന്ന് ഉറപ്പുവരുത്താനായി സ്ലിപ് പുറത്തേക്കുവരുന്ന സംവിധാനം വേണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം യഥാര്‍ഥത്തില്‍ ആര്‍ക്കാണോ വോട്ടുചെയ്തത് അയാള്‍ക്കുതന്നെയാണോ ലഭിച്ചിരിക്കുന്നത് എന്ന് ഉറപ്പാക്കാനാവില്ലെന്ന് ബി.എസ്.പി.ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി. ചിദംബരം ചൂണ്ടിക്കാട്ടി. വോട്ടിങ് യന്ത്രത്തില്‍ തിരിമറിക്കും സാധ്യതയുണ്ട്. ഇതൊഴിവാക്കാനും പേപ്പര്‍ ട്രയല്‍ ഉപകരിക്കും.
വിഷയത്തില്‍ കക്ഷിചേരാന്‍ കോണ്‍ഗ്രസിനും ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. ലോകത്ത് മറ്റൊരിടത്തും ഇതുപോലുള്ള വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നില്ല. എല്ലാ സാങ്കേതികവിദ്യകളിലും അതിക്രമിച്ചുകയറി തിരിമറിനടത്താമെന്നതാണ് തങ്ങളുടെ ആശങ്കയെന്നും സിബല്‍ പറഞ്ഞു.