ഹൈദരാബാദ്: തെലങ്കാനയിൽ സ്ഥാനാർഥിക്ക് ദിവസം ചെലവാക്കാവുന്ന തുക 20,000 രൂപയിൽനിന്ന് 10,000 ആക്കി. തിരഞ്ഞെടുപ്പുകാലത്തെ കള്ളപ്പണ ഇടപാടുകൾ നിയന്ത്രിക്കുന്നതിനാണ് നടപടിയെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രജത് കുമാർ വ്യക്തമാക്കി.

ഡിസംബർ ഏഴിന് നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിക്ക് പരമാവധി ചെലവാക്കാവുന്ന തുക 28 ലക്ഷം രൂപയാണ്. തിരഞ്ഞെടുപ്പുചട്ടം നിലവിൽവന്നശേഷം ഇതുവരെ പോലീസും ആദായനികുതിവകുപ്പും 70 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണമാണ് കണ്ടെത്തിയത്. എക്സൈസും പോലീസും ചേർന്ന് 6.70 കോടി രൂപയുടെ മദ്യവും പിടിച്ചെടുത്തു.