ബെംഗളൂരു: ബലാത്സംഗം ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായി ഒളിവിൽ പോയ വിവാദ സ്വാമി നിത്യാനന്ദയ്ക്ക് അഭയം നൽകുകയോ ഭൂമിവാങ്ങാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോർ എംബസി. അഭയം നൽകണമെന്ന നിത്യാനന്ദയുടെ അഭ്യർഥന തള്ളിയതായും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.
ഇക്വഡോറിൽ വിലകൊടുത്ത് ദ്വീപ് വാങ്ങിയെന്നും കൈലാസ എന്ന ഹിന്ദുരാജ്യം സ്ഥാപിച്ചെന്നും നിത്യാനന്ദ വെബ്‌സൈറ്റിൽ അവകാശപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് എംബസി വിശദീകരണം ഇറക്കിയത്. കൈലാസ എന്ന രാജ്യം പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള റിപ്പബ്ലിക്കാണെന്നാണ് അവകാശപ്പെട്ടിരുന്നത്. യുവതികളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ഗുജറാത്ത് പോലീസ് കേസെടുത്തതിനെത്തുടർന്നാണ് നിത്യാനന്ദ ഒളിവിൽ പോയത്. അഹമ്മദാബാദിലെ ആശ്രമം പോലീസ് ഒഴിപ്പിച്ചിരുന്നു.
Ecuador Denies Giving 'Kailaasa' Land to Nithyananda