minister
സൻബോർ ഷുലൈ

ഷില്ലോങ്: കോഴിയിറച്ചിയും ആട്ടിറച്ചിയും മീനും കഴിക്കുന്നതിനെക്കാളുമധികം ബീഫ് കഴിക്കാൻ ജനങ്ങളോടാഹ്വാനം ചെയ്ത് മേഘാലയയിലെ ബി.ജെ.പി. മന്ത്രി സൻബോർ ഷുലൈ.

മുതിർന്ന ബി.ജെ.പി. നേതാവായ ഷുലൈ കഴിഞ്ഞയാഴ്ചയാണ് മൃഗസംരക്ഷണ മന്ത്രിയായി സ്ഥാനമേറ്റത്. ജനാധിപത്യരാജ്യത്ത് ഏതൊരാൾക്കും എന്തുംകഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം വെള്ളിയാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.

ജനങ്ങളെ ബീഫ് കഴിക്കാൻ കൂടുതൽ പ്രോത്സാഹിപ്പിച്ചാൽ ബി.ജെ.പി. ഗോവധം നിരോധനം അടിച്ചേൽപ്പിക്കുകയാണെന്ന ആക്ഷേപം ഒഴിവാകും. മേഘാലയയിലേക്കുള്ള പശുക്കടത്ത് തടസ്സപ്പെടുന്നില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉറപ്പാക്കണം. മേഘാലയയിലേക്കുള്ള ചരക്കുഗതാഗതം തടഞ്ഞ് അതിർത്തിയിൽ തങ്ങളുടെ ജനങ്ങളെ പരിഹസിക്കുന്നത് അസം ജനത തുടർന്നാൽ പ്രതികരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മേഘാലയ പോലീസ് അതിർത്തിയിൽ സ്വന്തംജനങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ലെന്നും ഷുലൈ കുറ്റപ്പെടുത്തി.

content highlights: eat more beef- says meghalaya bjp minister