തിരുപ്പതി: തിരുമല വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡു വിതരണംചെയ്യാൻ പരിസ്ഥിതിസൗഹൃദ ബാഗുകളുമായി പ്രതിരോധഗവേഷണ വികസനകേന്ദ്രം (ഡി.ആർ.ഡി.ഒ.).

ഹൈദരാബാദിലെ ഡി.ആർ.ഡി.ഒ.യുടെ അഡ്വാൻസ് സിസ്റ്റം ലബോറട്ടറിയിലാണ് ബാഗുകൾ നിർമിച്ചത്. 90 ദിവസത്തിനുള്ളിൽ സ്വാഭാവികമായി നശിക്കുന്നതും കന്നുകാലികൾ ഭക്ഷിച്ചാൽ ദോഷകരമല്ലാത്തതുമായ ബാഗുകളാണ് പുറത്തിറക്കിത്.

ഡി.ആർ.ഡി.ഒ. ചെയർമാൻ സതീഷ് റെഡ്ഡി, തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) എക്സിക്യുട്ടീവ് ഓഫീസർ ഡോ. ജവഹർ റെഡ്ഡി, അഡീഷണൽ ഇ.ഒ. എ.വി. ധർമറെഡ്ഡി എന്നിവർ ഞായറാഴ്ച ബാഗ് കൗണ്ടർ ഉദ്ഘാടനം ചെയ്തു.

Content Highlights: DRDO chairman G Sateesh Reddy inaugurates bio-degradable laddu bags counter at Tirumala