ന്യൂഡൽഹി: ഫെയ്സ്ബുക്കിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ തനിക്ക് ഒന്നാം സ്ഥാനവും പ്രധാനമന്ത്രി നരേന്ദ്രമോദിക്കു രണ്ടാംസ്ഥാനവുമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 150 കോടി ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനാൽ മോദിക്ക് ഫെയ്സ്ബുക്കിൽ നേട്ടമുണ്ടെന്നും ട്രംപ് പറഞ്ഞു.

വെള്ളിയാഴ്ച ലാസ്‌വെഗാസിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.

“അടുത്തയാഴ്ച ഇന്ത്യയിൽ പോകുമ്പോൾ മോദിയുമായി സംസാരിക്കുന്നുണ്ട്. അവിടെ 150 കോടി ജനങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫെയ്സ്ബുക്കിൽ രണ്ടാമൻ. ആരാണ് ഒന്നാം സ്ഥാനത്തെന്ന് നിങ്ങൾക്കറിയാമോ? ട്രംപ്. ഫെയ്സ്ബുക്ക് സി.ഇ.ഒ. സക്കർബർഗാണ് ഇക്കാര്യം എന്നോടു പറഞ്ഞത്”- ട്രംപ് റാലിയിൽ പറഞ്ഞു.

content highlights; Donald Trump says: I am 1st on Facebook, PM Modi 2nd.