ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനുശേഷം കള്ളപ്പണം വെളിപ്പിക്കല്‍, ഹവാല ഇടപാട് എന്നിവ സംബന്ധിച്ച് 3700 കേസുകളില്‍ അന്വേഷണം നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). 9935 കോടിരൂപയുടെ അനധികൃത പണമിടപാട് സംബന്ധിച്ചാണ് അന്വേഷിച്ചത്.

ഇതില്‍ 43 ശതമാനവും കടലാസ് കമ്പനികള്‍ വഴിനടത്തിയ തട്ടിപ്പുകളാണ്. 31 ശതമാനം

അഴിമതിക്കേസുകളും 4.5 ശതമാനം മയക്കുമരുന്ന് ഇടപാടുകളുമാണ്. അന്വേഷണത്തിന്റെ ഭാഗമായി 54 പേര്‍ അറസ്റ്റിലായി.