ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽനിന്ന് വ്യാഴാഴ്ച രാവിലെ ലണ്ടനിലേക്ക് പുറപ്പെടുന്ന രണ്ട് എയർ ഇന്ത്യാ വിമാനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുമെന്ന ഖാലിസ്ഥാൻ സംഘടനയുടെ ഭീഷണിയെത്തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. യു.എസ്. ആസ്ഥാനമായുള്ള സിക്ക്‌സ് ഫോർ ജസ്റ്റിസ് എന്ന നിരോധിത ഖാലിസ്ഥാൻ സംഘടനയാണ് ഭീഷണിമുഴക്കിയത്.

വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയതെന്ന് വിമാനത്താവളം ഡെപ്യൂട്ടി പോലീസ് കമ്മിഷണർ രാജീവ് രഞ്ജൻ പറഞ്ഞു. ഭീഷണിയുണ്ടായ പശ്ചാത്തലത്തിൽ സുരക്ഷയെക്കുറിച്ച് ചർച്ചചെയ്യാൻ സി.ഐ.എസ്.എഫ്., എയർ ഇന്ത്യ, ഡൽഹി പോലീസ്, വിമാനത്താവളം അധികൃതർ എന്നിവർ യോഗം ചേർന്നിരുന്നു.

Content Highlights: Delhi Airport Air India