ന്യൂഡൽഹി: ജവാഹർലാൽ നെഹ്രു സർവകലാശാലയിലെ (ജെ.എൻ.യു.) ആക്രമണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികളെ കാമ്പസിൽ പോയി കണ്ട നടി ദീപികാ പദുകോൺ അഭിനയിച്ച പരസ്യം കേന്ദ്രസർക്കാർ പിൻവലിച്ചു. നൈപുണ്യവികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുണ്ടായിരുന്ന പരസ്യമാണ്‌ പിൻവലിച്ചത്.

ഭിന്നശേഷിക്കാർക്കുള്ള തുല്യാവസരങ്ങളെക്കുറിച്ചാണ്‌ 40 സെക്കൻഡുള്ള വീഡിയോയിൽ ദീപിക പറയുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ‘ഛപാക്’ എന്ന സിനിമയിൽ നായികയായതിനാലാണ് ദീപികയെവെച്ച് മന്ത്രാലയം പരസ്യമിറക്കിയത്. ജെ.എൻ.യു. സന്ദർശനത്തിനുശേഷം വീഡിയോ സൈറ്റുകളിൽ ഈ പരസ്യം കാണാനില്ല. ചൊവ്വാഴ്ചയാണ് ദീപിക ജെ.എൻ.യു. സന്ദർശിച്ചത്.

Content Highlights: Deepika's ad was dropped by govt