ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ദീപക് മിശ്ര തിങ്കളാഴ്ച ചുമതലയേറ്റു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, സോണിയാഗാന്ധി തുടങ്ങിയവര്‍ സംബന്ധിച്ചു.
ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ്. ഖേഹര്‍ വിരമിച്ച ഒഴിവിലാണ് മുതിര്‍ന്ന ജഡ്ജിയായ ദീപക് മിശ്രയെ ചീഫ് ജസ്റ്റിസാക്കിയത്. 2018 ഒക്ടോബര്‍ രണ്ടുവരെ അദ്ദേഹം ചീഫ് ജസ്റ്റിസായി തുടരും. 2011-ല്‍ സുപ്രീംകോടതിയില്‍ നിയമിക്കപ്പെടുന്നതിനുമുമ്പ് പട്‌ന, ഡല്‍ഹി ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്നിട്ടുണ്ട്.