
മുംബൈയിലെത്തിച്ച ഇയാളെ വ്യാഴാഴ്ച ടാഡാ കോടതിയില്‍ ഹാജരാക്കി. സ്ഫോടന പരമ്പരയ്ക്കുശേഷം ഇന്ത്യ വിട്ട തക്ലയ്ക്കെതിരെ 1995-ല്‍ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൂഢാലോചന, കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. തക്ലയെ സി.ബി.ഐ. മുംബൈയില്‍ ചോദ്യം ചെയ്തുവരികയാണ്.
തക്ലയെ വിട്ടുകിട്ടിയത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നാണ് വിലയിരുത്തല്‍. സ്ഫോടനക്കേസിലെ പ്രതികളില്‍ പലരും ദുബായിലും പാകിസ്താനിലുമായി ഒളിവിലുണ്ടെന്നും അതിലൊരാളെ വിട്ടുകിട്ടിയത് ദാവൂദ് സംഘത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം പറഞ്ഞു. കേസിലെ പ്രതികളിലൊരാളായ അബു സലിമിനെ നേരത്തെ പോര്‍ച്ചുഗലില്‍ നിന്നും വിട്ടുകിട്ടിയിരുന്നു. ഇയാളെ വിചാരണ ചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ദാവൂദും കൂട്ടരുമാണ് മുംബൈ സ്ഫോടനപരമ്പര ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. 1993 മാര്‍ച്ച് 12-ന് പകല്‍ ഒന്നരയ്ക്കും 3.40-നുമിടയില്‍ മഹാനഗരത്തിലെ 12 സ്ഥലങ്ങളിലായി നടന്ന സ്േഫാടനങ്ങളില് 257 പേര് കൊല്ലപ്പെട്ടു. 700 പേര്‍ക്ക് പരിക്കേറ്റു.
ദാവൂദും കൂട്ടാളികളായ ടൈഗര്‍ മേമന്, യാക്കൂബ് മേമന്, അബുസലിം എന്നിവര്‍ സ്ഫോടനം നടന്നതിനു ശേഷം രാജ്യം വിടുകയായിരുന്നു. മേമനെ പിന്നീട് പിടികൂടി വിചാരണ ചെയ്ത് തൂക്കിലേറ്റി. 26 പ്രതികളെ ഇനിയും പിടികൂടാനുണ്ട്. തക്ലയുടെ സഹോദരന് മുഹമ്മദ് അഹ്!മദ് മന്‍സൂറിനെ ഈ കേസില്‍ സി.ബി.ഐ. അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ വിചാരണയ്ക്കൊടുവില് വെറുതെ വിട്ടു.