മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി അദ്ദേഹത്തിന്റെ വലംകൈയായിരുന്ന ഛോട്ടാ ഷക്കീല്‍ പിണങ്ങിപ്പിരിഞ്ഞതായി റിപ്പോര്‍ട്ട്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ദാവൂദിന്റെ അനിയന് അനീസ് ഇബ്രാഹിം കൈകടത്തുന്നതാണ് ഷക്കീലിനെ ചൊടിപ്പിച്ചതെന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മൂന്നു പതിറ്റാണ്ടോളമായി ദാവൂദ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നത് ഛോട്ടാ ഷക്കീല്‍ ആയിരുന്നെന്നാണ് മുംബൈ പോലീസ് പറയുന്നത്. ഇന്ത്യവിട്ട് ആദ്യം ദുബായിലും പിന്നീട് പാകിസ്താനിലെ കറാച്ചിയിലും ദാവൂദ് തമ്പടിച്ചപ്പോള്‍ വലംകൈയായി ഷക്കീല്‍ ഒപ്പമുണ്ടായിരുന്നു. പഴയ വിശ്വസ്തന് ഛോട്ടാ രാജന് ദാവൂദുമായി തെറ്റിയതോടെ ഷക്കീലായിരുന്നൂ സംഘത്തിലെ രണ്ടാമന്. എന്നാല്‍, ദാവൂദിനോട് പിണങ്ങിയ ഷക്കീല്‍ കറാച്ചിയിലെ ക്ലിഫ്റ്റണ്‍ മേഖലയില്‍നിന്ന് താമസം മാറ്റിയെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തല്‍.
ദാവൂദിന്റെ സഹോദരന്മാരെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ഷക്കീലിന്റെ അകല്ച്ചയ്ക്കുപിന്നില് എന്നാണ് റിപ്പോര്‍ട്ട്. അനീസും ഷക്കീലും തമ്മില്‍ നേരത്തേതന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. അടുത്തിടെ സംഘത്തില്‍ അനീസിന് മേല്‍ക്കൈ കിട്ടാന്‍ തുടങ്ങിയത് ഷക്കീലിനെ ചൊടിപ്പിച്ചു. ദാവൂദ് രാജ്യംവിട്ടശേഷം ഇന്ത്യയിലെ സംരംഭങ്ങള്‍ നോക്കിനടത്തിയിരുന്നത് അനിയന് ഇഖ്ബാല്‍ കസ്കറാണ്. കസ്കര്‍ അടുത്തിടെ അറസ്റ്റിലായപ്പോള്‍ സഹായം നല്കാന് ഷക്കീല്‍ വിസമ്മതിച്ചെന്നും അതാണ് ഭിന്നതയ്ക്ക് ആക്കംകൂട്ടിയതെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ അതിശയോക്തിപരമാണെന്നാണ് മുംബൈ പോലീസിലെ ഒരു വിഭാഗം കരുതുന്നത്. ഇന്ത്യന്‍ അധികൃതരുടെ ശ്രദ്ധതിരിക്കാന്‍ ദാവൂദ് സംഘാംഗങ്ങള്‍തന്നെ പടച്ചുവിടുന്ന കഥകളാണിതെന്ന് അവര്‍ പറയുന്നു. അസുഖബാധിതനായ ദാവൂദ് കീഴടങ്ങി ഇന്ത്യയിലേക്ക് മടങ്ങാന്‍ പദ്ധതിയിടുന്നതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു.
ഛോട്ടാ ഷക്കീല്‍ മുംബൈ ജെ.ജെ. മാര്‍ഗിലെ തെംകാര്‍ മൊഹല്ലയിലാണ് ഷക്കീല്‍ ബാബു മിയാന്‍ എന്ന ഛോട്ടാ ഷക്കീല്‍ കഴിഞ്ഞിരുന്നത്. ദാവൂദിനൊപ്പം നാടുവിട്ടു. രണ്ടു പതിറ്റാണ്ടിലേറെയായി ദാവൂദിന്റെ തീരുമാനങ്ങളെല്ലാം നടപ്പാക്കുന്നത് ഷക്കീല്‍ ആണെന്ന് പോലീസ് പറയുന്നു. 1993-ലെ മുംബൈ സ്ഫോടനപരമ്പരയുടെ ആസൂത്രകരില്‍ പ്രധാനി. ഗുജറാത്തിലെ ആര്.എസ്.എസ്. നേതാവ് ഹരേണ്‍ പാണ്ഡ്യയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഷക്കീലിനു പങ്കുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ബാങ്കോക്കില്‍വെച്ച് ഛോട്ടാ രാജനെ കൊല്ലാന്‍ ശ്രമിച്ചതും ഷക്കീല്‍ ആണത്രെ.