മുംബൈ: മലയാളി എഴുത്തുകാരൻ എൻ. പ്രഭാകരന് ക്രോസ്‌വേഡ് ബുക്സ് പുരസ്കാരം. അദ്ദേഹത്തിന്റെ ‘ഒരു മലയാളി ഭ്രാന്തന്റെ ഡയറി’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് പുരസ്കാരത്തിന് അർഹമായത്. ജയശ്രീ കളത്തിലാണ് ‘ഡയറി ഓഫ് എ മലയാളി മാഡ്മാൻ’ എന്നപേരിൽ പുസ്തകം പരിഭാഷപ്പെടുത്തിയത്. ചൊവ്വാഴ്ച മുംബൈയിൽനടന്ന ചടങ്ങിൽ എഴുത്തുകാരൻ മുകുന്ദ് പത്മനാഭനിൽനിന്ന്്് എൻ. പ്രഭാകരൻ പുരസ്കാരം ഏറ്റുവാങ്ങി.

ഇന്ത്യൻ ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ നിരവധി പുസ്തകങ്ങൾ മത്സരത്തിലുണ്ടായിരുന്നെങ്കിലും അഞ്ച് പുസ്തകങ്ങളാണ് അവസാനവട്ടത്തിൽ എത്തിയത്. എൻ. പ്രഭാകരൻ ഇപ്പോൾ കണ്ണൂർ ധർമടത്താണ് താമസം. തലശ്ശേരി ബ്രണ്ണൻ കോളേജ് മലയാളം വിഭാഗം അധ്യാപകനായിരുന്നു.

Content Highlights: Crossword Award for N.Prabhakaran