ന്യൂഡൽഹി: കരടു വിദ്യാഭ്യാസനയത്തിൽ നിർദേശിക്കുന്നതുപോലെ പ്രൈമറിതലംമുതൽ ത്രിഭാഷാ പദ്ധതി നടപ്പാക്കരുതെന്ന് സി.പി.എം. ആവശ്യപ്പെട്ടു. ഏതെങ്കിലും ഒരു ഭാഷയെ എതിർക്കാൻവേണ്ടിയല്ല ഇതെന്നും എല്ലാ ഇന്ത്യൻ ഭാഷകൾക്കും വികസിക്കാൻ അവസരമുറപ്പാക്കണമെന്നും പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.

പദ്ധതി അടിച്ചേൽപ്പിക്കുന്നത് ഭാഷാവികാരം ഉണർത്തുമെന്നും അത്‌ രാജ്യത്തിന്റെ ഐക്യത്തിനു ദോഷംചെയ്യുമെന്നും സി.പി.എം. പറഞ്ഞു. ഇപ്പോഴത്തേത് കരടുനയം മാത്രമാണെന്ന് സർക്കാർ പറയുന്നു. എന്നാൽ, ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി കരട്‌ പിൻവലിക്കാൻ സർക്കാർ തയ്യാറാവണം. ഇതിനായി സമ്മർദം ചെലുത്താൻ വിവിധ സംഘടനകളോടും വ്യക്തികളോടും അഭ്യർഥിക്കുന്നതായും സി.പി.എം. വ്യക്തമാക്കി.

content highlights: CPIM, three-language policy