ന്യൂഡല്‍ഹി: പശുസംരക്ഷണത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശനനടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതസൗഹാര്‍ദം തകര്‍ക്കുന്ന ഇത്തരം ഗുണ്ടായിസങ്ങളെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അപലപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് മഴക്കാലസമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് മോദി പ്രതികരിച്ചത്.
പശുസംരക്ഷണത്തിന്റെ പേരില്‍ ചിലര്‍ പ്രശ്‌നങ്ങള്‍ അഴിച്ചുവിടുന്നു. രാജ്യത്തെ സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇതില്‍നിന്ന് നേട്ടമുണ്ടാക്കുന്നു. രാജ്യത്തിന്റെ പ്രതിച്ഛായയെയും ആക്രമണങ്ങള്‍ ബാധിക്കുന്നുണ്ട്. പശുവിനെ അമ്മയായാണ് ഇന്ത്യയില്‍ കണക്കാക്കുന്നത്. അതിനാല്‍ പൊതുവികാരം ഇതുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. പശുസംരക്ഷണത്തിന് രാജ്യത്ത് നിയമമുണ്ട്. നിയമലംഘനം അതിന് ബദലല്ലെന്ന് ഇത്തരക്കാര്‍ തിരിച്ചറിയണം -പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ക്രമസമാധാനം സംസ്ഥാന സര്‍ക്കാരുകള്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഇത്തരം അക്രമങ്ങളെ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനുള്ള മാര്‍ഗമായും ചിലര്‍ ഉപയോഗിക്കുന്നുണ്ട്. ഈ സമൂഹവിരുദ്ധര്‍ക്കെതിരെ കടുത്തനടപടിയുണ്ടാകണം. ഇത്തരം സംഭവങ്ങള്‍ക്ക് രാഷ്ട്രീയ, സാമുദായികനിറം നല്‍കരുതെന്നും മോദി അഭ്യര്‍ഥിച്ചു.
അഴിമതിക്കെതിരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും മോദി പറഞ്ഞു. ചിലനേതാക്കളുടെ ചെയ്തികള്‍ മൂലം കഴിഞ്ഞ കുറേദശകങ്ങളായി രാഷ്ട്രീയനേതാക്കളുടെ പ്രതിച്ഛായ ഇടിഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തകരുടെ പൊതുജീവിതം സുതാര്യമാകണം. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ പാര്‍ട്ടികള്‍ ഒറ്റപ്പെടുത്തണം. രാഷ്ട്രീയ ഗൂഢാലോചനകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിവേണം. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പാര്‍ലമെന്റ് ഈ വിഷയം ചര്‍ച്ചചെയ്യണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. അമര്‍നാഥ് തീര്‍ഥാടകരെ കൊലപ്പെടുത്തിയ ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തില്‍നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലീം ലീഗ്), പി. കരുണാകരന്‍ (സി.പി.എം), എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി.), ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ്-എം) എന്നിവരും സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തു.