ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് നിരോധിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം സ്വീകരിച്ചശേഷമാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.
വിജ്ഞാപനം നടപ്പാക്കില്ലെന്നും ഭേദഗതികളോടെ പുതിയത് ഇറക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ജൂലായ് 11-ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ, സുപ്രീംകോടതി രാജ്യവ്യാപകമാക്കുകയുമുണ്ടായി.
2017-ലെ, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (കന്നുകാലി വിപണി നിയന്ത്രണം) ചട്ടത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് മേയ് 23-നാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്.
വിവിധ വിഷയങ്ങളുള്ളതിനാല്‍ ഈ വിജ്ഞാപനം പിന്‍വലിക്കുന്നതായി വനം-പരിസ്ഥിതി മന്ത്രാലയം നിയമമന്ത്രാലയത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, വിജ്ഞാപനത്തില്‍ ഭേദഗതി വരുത്താന്‍ എത്രകാലമെടുക്കുമെന്ന് മന്ത്രാലയം തീരുമാനിച്ചിട്ടില്ല.
ചട്ടത്തില്‍ കൊണ്ടുവരുന്ന ഭേദഗതി മൃഗക്ഷേമ ബോര്‍ഡ് അംഗീകരിക്കേണ്ടിവരും. ബോര്‍ഡിന്റെ അടുത്ത യോഗം ജനുവരിയിലാണ്. കന്നുകാലിക്കടത്ത് നിയന്ത്രിക്കുന്ന തരത്തിലാകും പുതിയ വിജ്ഞാപനം ഇറക്കുക.
ഇതില്‍ നിന്ന് പോത്ത്, എരുമ എന്നിവയെ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുണ്ടെന്ന് അറിയുന്നു. കാള, പശു, പോത്ത്, എരുമ, ഒട്ടകം എന്നിവയെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു പഴയ വിജ്ഞാപനം.
കന്നുകാലി കശാപ്പിന് ഫലത്തില്‍ നിയന്ത്രണം കൊണ്ടുവരുന്ന വിജ്ഞാപനത്തിനെതിരേ കേരളം, ബംഗാള്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമുണ്ടായി. ഇതേത്തുടര്‍ന്ന് വിജ്ഞാപനം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
കന്നുകാലികളെ വില്‍ക്കുന്നത് കശാപ്പിനു വേണ്ടിയല്ലെന്ന് എഴുതി നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന, 22(ബി)(മൂന്ന്) ചട്ടം ഉള്‍പ്പെടെയാണ് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മേയ് മാസം സ്റ്റേ ചെയ്തത്. മദ്രാസ് ഹൈക്കോടതി നടപടി അംഗീകരിച്ച സുപ്രീംകോടതി ഇത് രാജ്യവ്യാപക സ്റ്റേ ആക്കി മാറ്റിയിരുന്നു.