ന്യൂഡല്‍ഹി: പ്രവാചകന്‍ മാംസാഹാരത്തിന് എതിരായിരുന്നെന്നും റംസാന്‍ മാസത്തില്‍ നോമ്പെടുക്കുന്ന മുസ്ലിങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കണമെന്നും ആര്‍.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാര്‍. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ആര്‍.എസ്.എസിന്റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍.
മാംസം രോഗകാരിയാണ്. പാല്‍ ഔഷധവും. പുണ്യമാസത്തില്‍ മൃഗങ്ങളെ കശാപ്പുചെയ്ത് ഭക്ഷിക്കുന്നത് വിഷം കഴിക്കുന്നതിന് തുല്യമാണ്. ഇഫ്താര്‍ വിരുന്നുകളില്‍ പാല്‍ ധാരാളമായി വിതരണംചെയ്യണം. നോമ്പുസമയത്ത് വൃക്ഷത്തൈകള്‍ നടുകയും തുളസിച്ചെടി വീട്ടില്‍ വളര്‍ത്തുകയും ചെയ്യണം. ദേശീയതയും ദേശസ്‌നേഹവുമാണ് ഇസ്ലാമിന്റെ അടിസ്ഥാനതത്ത്വങ്ങള്‍. ഇതനുസരിച്ച് ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കും -ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇന്ദ്രേഷിന് കാമ്പസില്‍ പ്രവേശനം അനുവദിച്ചതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തി. ബദല്‍ ഇഫ്താര്‍ നടത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. പരിപാടിയുമായി ബന്ധമില്ലെന്നും എം.ആര്‍.എമ്മിന് ഇഫ്താര്‍ നടത്താന്‍ സ്ഥലം നല്‍കുകമാത്രമാണ് ചെയ്തതെന്നും സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.