ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന പരാതിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ആരോഗ്യമന്ത്രാലയത്തിൽനിന്ന് വിശദീകരണംതേടി. മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണോ ഇത്തരം സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതെന്ന് അറിഞ്ഞശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക. പരാതികൾ ലഭിച്ചാൽ അതിന്റെ സത്യാവസ്ഥ അറിയാനുള്ള നടപടിക്രമത്തിന്റെ ഭാഗമാണിതെന്ന് കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ആണ് കമ്മിഷന് പരാതിനൽകിയത്.

ബംഗാളിൽ സർക്കാരിന്റെ പ്രചാരണപദ്ധതികളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉപയോഗിക്കുന്നതിനെതിരേയും തൃണമൂൽ പരാതിനൽകിയിരുന്നു. തുടർന്ന്, അത്തരം ഹോർഡിങ്ങുകൾ പെട്രോൾ പമ്പുകളിൽനിന്ന് നീക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ ഉത്തരവിട്ടു.

Content Highlights: COVID vaccine PM Narendra Modi