ഹൈദരാബാദ്: ഇന്ത്യയിലെ പതിനൊന്ന് നഗരങ്ങളിലേക്ക് വിമാനമാർഗം തങ്ങളുടെ കോവിഡ് പ്രതിരോധമരുന്നായ ‘കോവാക്സിൻ’ കയറ്റിയയച്ചതായി ഭാരത് ബയോടെക് അറിയിച്ചു. 16.5 ലക്ഷം ഡോസുകളാണ് കമ്പനി കേന്ദ്രത്തിന് നൽകിയത്.
ആദ്യഘട്ടത്തിൽ ഗണ്ണാവരം, ഗുവാഹാട്ടി, പട്‌ന, ഡൽഹി, കുരുക്ഷേത്ര,ബെംഗളൂരു, പുണെ, ഭുവനേശ്വർ, ജയ്‌പുർ, ചെന്നൈ, ലഖ്‌നൗ എന്നീ നഗരങ്ങളിലേക്കാണ് മരുന്നെത്തിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ് കോവാക്സിൻ വികസിപ്പിച്ചെടുത്തത്.
ഇന്ത്യയിലെ ആദ്യത്തെ കോവിഡ് പ്രതിരോധമരുന്ന് ഉത്പാദനം വിജയകരമായി മാറിയതിൽ അഭിമാനമാണെന്നും ഈ അവസരത്തിൽ രാജ്യത്തോട് നന്ദി അറിയിക്കുന്നെന്നും കമ്പനി അറിയിച്ചു.
Content Highlights: COVID vaccine India