ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ലാത്തതിനെ ത്തുടർന്ന് കേരളമടക്കം ആറു സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ നിരീക്ഷണസംഘങ്ങളെ നിയോഗിച്ചു.

സ്ഥിതിഗതികൾ നേരിട്ടു മനസ്സിലാക്കി സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട ഉപദേശ, നിർദേശങ്ങൾ നൽകുകയാണ് സംഘങ്ങളുടെ ചുമതല. ഒഡിഷ, ഛത്തീസ്ഗഢ്‌, ത്രിപുര, അരുണാചൽ പ്രദേശ്, മണിപ്പുർ എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. ഒരു പൊതുജനാരോഗ്യ വിദഗ്‌ധനും ഒരു ഡോക്ടറുമുൾപ്പെടുന്നവയാണ് കേന്ദ്രസംഘങ്ങൾ.

ഈ സംസ്ഥാനങ്ങളിലെ കോവിഡ്പരിശോധന, നിരീക്ഷണം, നിയന്ത്രണനടപടികൾ, കോവിഡിനെതിരേ ജനങ്ങൾ പാലിക്കുന്ന ജാഗ്രതാ നടപടികൾ, ആശുപത്രികളിൽ കിടക്കകളുടെ ലഭ്യത, ആംബുലൻസുകൾ, വെന്റിലേറ്ററുകൾ, മെഡിക്കൽ ഓക്സിജൻ ലഭ്യത, പ്രതിരോധ കുത്തിവെപ്പിന്റെ പുരോഗതി തുടങ്ങിയവ കേന്ദ്രസംഘം വിലയിരുത്തും.

content highlights: covid: central team to visit six states including kerala