ലഖ്‌നൗ: കോവിഡ് പ്രതിരോധത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരേ വീണ്ടും പാർട്ടി നേതാക്കൾ. രണ്ടാം തരംഗത്തിൽ സംസ്ഥാനത്തെ ഗ്രാമങ്ങളിൽ 10 പേർ വീതമെങ്കിലും മരിച്ചിട്ടുണ്ടെന്നും ഒന്നാം തരംഗത്തിൽനിന്ന് സർക്കാർ ഒന്നും പഠിച്ചില്ലെന്നും ബി.ജെ.പി. വർക്കിങ് കമ്മിറ്റി അംഗം രാം ഇഖ്ബാൽ സിങ് വിമർശിച്ചു.

മുൻ അനുഭവത്തിൽനിന്ന് സംസ്ഥാന ആരോഗ്യവകുപ്പും പഠിച്ചില്ല. ഉദ്യോഗസ്ഥർ സത്യം മൂടിവെച്ച് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം നൽകണമെന്നും കർഷകർക്ക് ഡീസൽ സബ്‌സിഡി നൽകണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗംഗ്‌വാർ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ എം.എൽ.എ.മാരടക്കം വിവിധ പാർട്ടി നേതാക്കളും യോഗി സർക്കാരിനെതിരേ രംഗത്തെത്തിയിരുന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് മിക്ക നേതാക്കളുടേയും വിമർശനം.

Content Highlights: COVID 19 Yogi Adithyanath