ബെംഗളൂരു: കോവിഡ് പ്രതിരോധ കുത്തിവെപ്പ് കർണാടകത്തിൽ മുന്നേറുന്നു. ബുധനാഴ്ച 36,211 ആരോഗ്യ പ്രവർത്തകർ കുത്തിവെപ്പെടുത്തു. ഇതോടെ ആകെ വാക്സിൻ ലഭിച്ചവരുടെ എണ്ണം 1,15,269 ആയി.
ബുധനാഴ്ച രജിസ്റ്റർ ചെയ്തിരുന്നത് 62,772 പേരാണ്. ചൊവ്വാഴ്ച വൈകീട്ട് വരെയുള്ള കണക്കു പ്രകാരം കർണാടകത്തിൽ കുത്തിവെപ്പെടുത്തത് 80,686 പേരാണ്. ഇത് രാജ്യത്ത് ഏറ്റവും ഉയർന്ന സംഖ്യയാണ്. തൊട്ടുപിന്നിൽ തെലങ്കാനയാണ്. 69,405 പേർ. ഒഡിഷയിൽ 55,138 പേരും ബിഹാറിൽ 42,085 പേരും പശ്ചിമബംഗാളിൽ 42,093 പേരും കുത്തിവെപ്പെടുത്തു
ബുധനാഴ്ചയും രാജ്യത്ത് ഏറ്റവുമധികം പേർക്ക് വാക്സിൻ നൽകിയത് കർണാടകത്തിലാണ്. ആന്ധ്രാ പ്രദേശിനാണ് രണ്ടാം സ്ഥാനം. 22,548 പേർ. മഹാരാഷ്ട്രയിൽ 16,261 പേർക്ക് വാക്സിൻ നൽകിയതായി േകന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പറയുന്നു.
കർണാടകത്തിൽ 830 കേന്ദ്രങ്ങളിലാണ് വാക്സിൻ നൽകിയത്. 853 കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. ബലഗാവി ജില്ലയിലാണ് ബുധനാഴ്ച ഏറ്റവും കൂടുതൽ പേർ കുത്തിവെപ്പെടുത്തത്- 5907 പേർ. ബെംഗളൂരുവിൽ 3,443 പേർ വാക്സിൻ സ്വീകരിച്ചു. 7420 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ലക്ഷ്യമിട്ടതിന്റെ 46 ശതമാനം പേരാണ് പങ്കെടുത്തത്. മൈസൂരുവിൽ 2485 പേർ ബുധനാഴ്ച കുത്തിവെപ്പെടുത്തു. 3924 പേർ രജിസ്റ്റർ ചെയ്തിരുന്നു.
Content Highlights: COVID 19 vaccine Karnataka