ന്യൂഡൽഹി: പ്രതിദിന കോവിഡ് വാക്സിൻ വിതരണത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് രാജ്യം. കഴിഞ്ഞദിവസം 43,00,966 ഡോസ് വാക്സിനുകളാണ് രാജ്യത്താകമാനം വിതരണം ചെയ്തത്. കുത്തിവെപ്പ് ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് ഇത്രയധികം ഡോസുകൾ വിതരണം ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ വാക്സിൻ വിതരണം 8.31 കോടി ഡോസായി.

കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ചൊവ്വാഴ്ച 96,982 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്‌, കർണാടകം, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് 80 ശതമാനം രോഗബാധിതരും. ആകെ രോഗബാധിതർ 7,88,223. കഴിഞ്ഞദിവസം 50,143 പേർ രോഗമുക്തി നേടി. 446 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Content Highlights: COVID 19 vaccine India