ന്യൂഡൽഹി: ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനക മരുന്നുകമ്പനിയും ചേർന്നു വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന്റെ ഇടക്കാല പരീക്ഷണഫലങ്ങൾ പ്രതീക്ഷനൽകുന്നതാണെങ്കിലും സമ്പൂർണ അവലോകനം നടത്താത്തിടത്തോളം ജാഗ്രതപുലർത്തണമെന്ന് ഗവേഷകർ. വാക്സിൻ കോവിഡിനെ പ്രതിരോധിക്കാൻ 90 ശതമാനംവരെ ഫലപ്രദമാണെന്ന് കഴിഞ്ഞദിവസം കമ്പനി പ്രഖ്യാപിച്ചിരുന്നു.
കുറഞ്ഞ ഡോസിൽ നൽകിയപ്പോൾ മികച്ചഫലം കിട്ടിയത് എന്തുകൊണ്ട്, മരുന്ന് ശീതീകരിക്കാനുള്ള സംവിധാനങ്ങളിലല്ലാതെ റെഫ്രിജറേറ്റർ തണുപ്പിൽ വാക്സിൻ എത്രകാലം സൂക്ഷിക്കാം തുടങ്ങിയകാര്യങ്ങളിൽ വ്യക്തതവരേണ്ടതുണ്ട്. മൊഡേണ, ഫൈസർ, സ്പുട്നിക് അഞ്ച് വാക്സിനുകളെ അപേക്ഷിച്ചിച്ച് മികച്ച ഫലമാണ് ഓക്സ്ഫഡ് വാക്സിൻ നൽകുന്നത്. എന്നാൽ, പൂർണമായ ഫലമറിയുമ്പോൾ കാര്യങ്ങളിൽ ചിലപ്പോൾ മാറ്റംവരാം -കൊൽക്കത്തയിലെ സി.എസ്.ഐ.ആർ.-ഐ.ഐ.സി.ബി.യിലെ സീനിയർ സയന്റിസ്റ്റും വൈറോളജിസ്റ്റുമായ ഉപാസന റായ് വാർത്താ ഏജൻസിയായ പി.ടി.ഐ.യോട് പറഞ്ഞു.
Content Highlights: COVID 19 vaccine India