ന്യൂഡൽഹി: ലോകം മുഴുവൻ ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൽ നടുങ്ങുമ്പോൾ മോദിസർക്കാർ ശ്രദ്ധിച്ചത് പ്രതിച്ഛായ-ബ്രാൻഡ് നിർമാണത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡിനെതിരേയുള്ള യുദ്ധം ജയിച്ചതായി അകാലത്തിൽ അവകാശവാദം ഉന്നയിച്ച് പ്രധാനമന്ത്രി പന്ത് സംസ്ഥാനങ്ങളുടെ കൈയിലേക്ക് തട്ടിയതായും രാഹുൽ കുറ്റപ്പെടുത്തി.

വാർത്താ ഏജൻസിയായ പി.ടി.ഐ.ക്ക് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ് നേതാവ് രൂക്ഷവിമർശനം ഉന്നയിച്ചത്. നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കഴിഞ്ഞ കുറച്ച് മാസങ്ങളായി പരസ്യമായി മാസ്ക് ധരിച്ചിരുന്നില്ല. എന്തു സന്ദേശമാണ് പൗരന്മാർക്ക് ഇത് നൽകുന്നത് -രാഹുൽ ചോദിച്ചു.

Content Highlights: COVID 19 Rahul Gandhi