ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളിൽ 74.72 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഈ വിവരമുള്ളത്. തിങ്കളാഴ്ച രാവിലെയവസാനിച്ച 24 മണിക്കൂറിൽ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒരു കോവിഡ് മരണംപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. മറ്റിടങ്ങളിലായ 90 പേർ മരിച്ചു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത് (40). കേരളത്തിൽ 15 പേരുടെയും തമിഴ്നാട്ടിൽ ആറുപേരുടെയും ജീവൻ നഷ്ടപ്പെട്ടു.

11,649 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതിൽ 4612 പേർ കേരളത്തിലാണ്. 4092 പേർ മഹാരാഷ്ട്രയിലും. രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 1,39,637 ആയി കുറഞ്ഞു. ഇതുവരെയുള്ള മൊത്തം രോഗബാധിതരുടെ 1.28 ശതമാനം മാത്രമാണിത്.

33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം 5000-ത്തിൽ താഴെയാണ്. 1,06,21,220 പേരുടെ രോഗം ഭേദമായി. 97.29 ശതമാനമാണ് രോഗമുക്തി നിരക്ക്.

തിങ്കളാഴ്ച രാവിലെവരെ 83 ലക്ഷം പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്.

Content Highlights: Covid 19: 74.72% of the patients were in Kerala and Maharashtra