ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗം രൂക്ഷമായ മേയിൽ രാജ്യത്ത് മരിച്ചത് 17 പൈലറ്റുമാർ. എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ തുടങ്ങിയ എയർലൈനുകളിൽ ജോലിചെയ്തിരുന്നവർക്കാണ് ജീവൻ നഷ്ടമായത്.

ഇൻഡിഗോയിലെ പത്തുപേരും വിസ്താരയിലെ രണ്ടുപേരും എയർ ഇന്ത്യയിലെ അഞ്ചുപേരും മരിച്ചതായി വ്യോമയാന വൃത്തങ്ങൾ അറിയിച്ചു.

എയർ ഏഷ്യയിലെ ആരും മരിച്ചിട്ടില്ല. 35,000 ജീവനക്കാരിൽ 20,000-ത്തോളം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയതായും ജൂൺ പകുതിയോടെ മുഴുവൻ ജീവനക്കാർക്കും വാക്സിൻ നൽകുമെന്നും ഇൻഡിഗോ സീനിയർ വി.പി. ആൻഡ്‌ ഹ്യൂമൻ റിസോഴ്‌സ് ഹെഡ് രാജ് രാഘവൻ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുകോടിവീതം സഹായധനം നൽകുമെന്നും ഇൻഡിഗോ അറിയിച്ചു.