ന്യൂഡൽഹി: പൂർണമായും ഇന്ത്യൻ നിർമിത കോവിഡ് വാക്സിൻ കോവാക്സിന്റെ വില നിർമാണ കമ്പനിയായ ഭാരത് ബയോടെക് പ്രഖ്യാപിച്ചു. കേന്ദ്രസർക്കാരിന് ഡോസിന് 150 രൂപയും സംസ്ഥാന സർക്കാരുകൾക്ക് 600 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയുമാണ് വില. 15-20 ഡോളർ (ഏകദേശം 1200-1500 രൂപ)നിരക്കിലാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്യുക. വാക്സിൻ വികസിപ്പിക്കാനും നിർമാണത്തിനു വേണ്ട സൗകര്യങ്ങൾ ഒരുക്കാനും ക്ലിനിക്കൽ ട്രയലുകൾക്കുമുള്ള പണം പൂർണമായും കമ്പനിയുടെ ആഭ്യന്തരശേഖരത്തിൽനിന്നാണ് ചെലവിട്ടതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എം. എല്ല പറഞ്ഞു. നിർമിച്ചതിന്റെ 50 ശതമാനത്തിലധികം കേന്ദ്രത്തിനായി മാറ്റിവെക്കും.