ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്യയുടെ കടങ്ങൾ തിരിച്ചുപിടിക്കാൻ ഇന്ത്യയിലുള്ള അദ്ദേഹത്തിന്റെ ഏതാനും സ്വത്തുക്കളും ഈടുകളും വിൽക്കാൻ ബാങ്കുകൾക്ക് പി.എം.എൽ.എ. കോടതിയുടെ അനുമതി. കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയാണിത്.

5,600 കോടി രൂപയുടെ കടം തിരിച്ചുപിടിക്കാനാണ് ഇവ വിൽക്കാൻ ബാങ്കുകളെ കോടതി അനുവദിച്ചതെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് എം.ഡി. മല്ലികാർജുന റാവു പറഞ്ഞു. ലീഡ് ബാങ്കാണ് ഇവ വിൽക്കുക.

9,000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ നാടുവിട്ട മല്യ ഇപ്പോൾ ലണ്ടനിലാണ്.