ന്യൂഡൽഹി: പുതിയതരം കോവിഡ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന താത്കാലിക യാത്രാനിരോധനം ജനുവരി ഏഴുവരെ നീട്ടി. വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചതാണിത്. നിരോധനം ഏഴുവരെ നീട്ടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ശുപാർശചെയ്തിരുന്നു.
ജനുവരി ഏഴിനുശേഷം കർശനനിയന്ത്രണത്തോടെ ഏതാനും വിമാനങ്ങൾ ബ്രിട്ടനിൽനിന്ന് അനുവദിക്കുന്ന കാര്യം പരിഗണിക്കും. അതുസംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് മന്ത്രി അറിയിച്ചു.
പതിവ് അന്താരാഷ്ട്ര സർവീസുകൾക്കുള്ള വിലക്ക് ജനുവരി 31 വരെ നീട്ടിയതായി വ്യോമയാന ഡയറക്ടർ ജനറലും അറിയിച്ചു.
Content Highlights: Coronavirus UK