ന്യൂഡൽഹി: ഏപ്രിൽ 22 മുതൽ അടിയന്തരസ്വഭാവമുള്ള കേസുകൾ മാത്രമേ പരിഗണിക്കൂവെന്ന് സുപ്രീംകോടതി. കോവിഡ് വ്യാപനം രൂക്ഷമാവുകയും സുപ്രീംകോടതിയിലെ നിരവധി ജീവനക്കാർ രോഗബാധിതരാവുകയും ചെയ്ത സാഹചര്യത്തിലാണിത്. ഡൽഹി ഹൈക്കോടതിയും സമാനമായ തീരുമാനമെടുത്തിരുന്നു.

ഏപ്രിൽ 22-ന് ലിസ്റ്റ് ചെയ്ത മുഴുവൻ കേസുകളും മാറ്റിവെച്ചു. രജിസ്ട്രാർ കോടതിയിൽ ഏപ്രിൽ 22, 23 തീയതികളിൽ പരിഗണിക്കാനിരുന്ന കേസുകളും മാറ്റിവെച്ചു. സുപ്രീംകോടതിയിലെ സാധാരണ കോടതികളും രജിസ്ട്രാർ കോടതികളും ഏപ്രിൽ 22 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുംവരെ സാധാരണ സിറ്റിങ് നടത്തില്ല. അടിയന്തരപ്രാധാന്യമുള്ള കേസുകളാണെങ്കിൽ അക്കാര്യം അഭിഭാഷകർക്ക് പ്രവൃത്തിദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി ഇമെയിൽ വഴി അറിയിക്കാം. ബെഞ്ചിന്റെ ലഭ്യതയനുസരിച്ച് അവ പിറ്റേന്ന് ലിസ്റ്റ് ചെയ്യും.

Content Highlights: Coronavirus SC