മുംബൈ: ജോലിക്കു പോകുകയോ അവശ്യ സേവനത്തിനോ മറ്റ് അത്യാവശ്യങ്ങൾക്കോ അല്ലാതെ നഗരത്തിൽ രണ്ടു കിലോമീറ്ററിനപ്പുറം സഞ്ചരിച്ചാൽ പോലീസ് വാഹനം പിടിച്ചെടുക്കും.
ഇതുസംബന്ധിച്ച് മുംബൈ പോലീസ് ഞായറാഴ്ച ഉത്തരവിറക്കി . കടപ്പുറത്തും പാർക്കുകളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കാതെ കൂടുന്നു എന്നതാണ് പുതിയ നിബന്ധനകൾക്ക് കാരണമായത്. പ്രഭാതസവാരിക്കും കായിക പരിശീലനത്തിനും ഷോപ്പിങ്ങിനും മറ്റും പോകുന്നവർ വീട്ടിൽനിന്ന് രണ്ടുകിലോമീറ്റർ ചുറ്റളവിനകത്തായിരിക്കണം എല്ലാം നിർവഹിക്കേണ്ടത്.
പുറത്തുപോകുന്ന എല്ലാവരും മുഖാവരണം ധരിക്കണമെന്നും അല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Content Highlights: Coronavirus Mumbai