ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് കേരളത്തിൽ. 60,670 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് (60,593).
ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 19,556 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സർക്കാർ കണക്കിൽ ആകെ രോഗബാധിതരുടെ എണ്ണം 1,00,75,116 ആയി. 2,92,518 പേർ ചികിത്സയിലുണ്ട്. 96,36,487 പേർ രോഗമുക്തി നേടി. 301 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,46,111 ആയി. രോഗമുക്തി നിരക്ക് 95.53 ശതമാനമാണ്.
Content Highlights: Coronavirus Kerala