ന്യൂഡൽഹി: നാലുദിവസത്തിനുശേഷം രാജ്യത്ത് പ്രതിദിന കോവിഡ് ബാധ നാലുലക്ഷത്തിൽ താഴെയെത്തി. തിങ്കളാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 3,66,161 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതർ 2,26,62,575. ആയി. 37,45,237 പേർ ചികിത്സയിലാണ്. 1,86,71,222 പേരുടെ രോഗം ഭേദമായി.

24 മണിക്കൂറിനിടെ 3754 പേർ മരിച്ചു. ഇതോടെ ആകെ മരണം 2,46,116 ആയി. പുതിയ മരണങ്ങളിൽ കൂടുതലും മഹാരാഷ്ട്ര (572), കർണാടകം (490), ഉത്തർപ്രദേശ് (293), ഡൽഹി (273), തമിഴ്നാട് (236), പഞ്ചാബ് (191), ഛത്തീസ്ഗഢ് (189), ഉത്തരാഖണ്ഡ് (180), ഹരിയാണ (151), ബംഗാൾ ‍(124), ഗുജറാത്ത് (121) എന്നീ സംസ്ഥാനങ്ങളിലാണ്. ഞായറാഴ്ച 14,74,606 സാംപിളാണ് പരിശോധിച്ചത്.

Content Highlights: Coronavirus India