ന്യൂഡൽഹി: ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഇന്ത്യയിൽ 38 ആയി. പുതിയതരം വൈറസ് സ്ഥിരീകരിച്ച എല്ലാവരെയും അതത് സംസ്ഥാനസർക്കാരുകൾ പ്രത്യേക കേന്ദ്രങ്ങളിൽ നിരീക്ഷിച്ചുവരുകയാണ്. അവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെയും ക്വാറന്റീനിലാക്കി. പോസിറ്റീവായവരുടെ സഹയാത്രികർ, കുടുംബാംഗങ്ങൾ തുടങ്ങി മുഴുവൻ പേരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Content Highlights: Coronavirus India