ന്യൂഡൽഹി: രണ്ട് വാക്സിനുകൾക്ക് അനുമതി നൽകിയ ഇന്ത്യയുടെ നടപടിയെ ലോകാരോഗ്യ സംഘടനപോലും സ്വാഗതം ചെയ്തപ്പോൾ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങൾ സ്വയം വിലകുറച്ചു കാണലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ.
കോവിഷീൽഡിനു നൽകിയ അനുമതിയല്ല കോവാക്സിന് നൽകിയത്. കോവാക്സിന് ക്ലിനിക്കൽ പരീക്ഷണത്തിൽ നിരീക്ഷണാടിസ്ഥാനത്തിലുള്ള അനുമതിയാണ് നൽകിയത്. കോവാക്സിൻ സ്വീകരിക്കുന്നവരെ നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡിന്റെ പുതിയ യു.കെ. പതിപ്പിനെതിരേ കോവാക്സിന് കൂടുതലായി പ്രവർത്തിക്കാൻ സാധിച്ചേക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഷീൽഡിനും കോവാക്സിനും അനുമതി നൽകിയ ഇന്ത്യയെ ലോകം മുഴുവൻ അഭിനന്ദിക്കുന്നതിനിടെയാണ് പ്രതിപക്ഷം രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ വിജയം ആഘോഷിക്കുമ്പോൾ പ്രതിപക്ഷം നമ്മുടെ ബുദ്ധിസാമർഥ്യത്തെ പുകഴ്ത്തുന്നതിൽ പരാജയപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights: Coronavirus India