ന്യൂഡൽഹി: തുടർച്ചയായ 11-ാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരത്തിൽ താഴെ. വ്യാഴാഴ്ച രാവിലെയവസാനിച്ച 24 മണിക്കൂറിനിടെ 38,617 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 89,12,907 ആയി. 4,46,805 പേരാണ് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച 474 പേർകൂടി മരിച്ചതോടെ ആകെ മരണം 1,30,993 ആയി. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് (7486). കേരളവും മഹാരാഷ്ട്രയുമാണ് തൊട്ടുപിന്നിൽ. 93.52 ശതമാനമാണ് രോഗമുക്തി നിരക്ക്.

ദീപാവലിയടക്കമുള്ള ഉത്സവകാലം പിന്നിട്ടതോടെ ഉത്തരേന്ത്യയിൽ ചില ഭാഗങ്ങളിൽ രോഗികളുടെ എണ്ണം കഴിഞ്ഞദിവസങ്ങളിൽ ഉയർന്നു.

Content Highlights: Coronavirus India