ന്യൂഡൽഹി: ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിത്സാരീതികൾ കോവിഡ് ചികിത്സയിൽ അവലംബിച്ചാൽ അത് പ്രതിരോധവ്യവസ്ഥയിൽ സമ്മർദമുണ്ടാക്കാനും കൊറോണ വൈറസിന് സ്വഭാവമാറ്റം സംഭവിക്കാനും ഇടയാക്കാമെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ.) തലവൻ ബൽറാം ഭാർഗവ പറഞ്ഞു.
ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകൾക്ക് കാലാകാലങ്ങളിൽ ചെറിയ സ്വഭാവമാറ്റമുണ്ടാകാറുണ്ട്. പലകുറി മാറിക്കഴിയുമ്പോൾ ബ്രിട്ടനിൽ കണ്ടെത്തിയ വൈറസിന്റേതുപോലെ വലിയ പ്രശ്നമുണ്ടാക്കുന്ന മാറ്റമുണ്ടാകും. ഇന്ത്യയിലെ വൈറസിന് ഇങ്ങനെ മാറ്റമുണ്ടാകുന്നുണ്ടോയെന്ന് ഐ.സി.എം.ആർ. പഠിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Coronavirus ICMR