ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് പ്രതിരോധ മരുന്നായ കോവാക്സിൻ യു.കെ.യിൽ ജനിതകമാറ്റംവന്ന കൊറോണ വൈറസിനെതിരേയും ഫലപ്രദമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. കമ്പനിയിലെ ഗവേഷകരാണ് വിവരങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്. കൂടാതെ ഗവേഷണറിപ്പോർട്ടിന്റെ ലിങ്കും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ചൈനയിലെ വുഹാനിൽ കണ്ടെത്തിയതിനെക്കാൾ 70 ശതമാനം മാരകമാണ് യു.കെ.യിൽ കണ്ടെത്തിയ വകഭേദം. ഇന്ത്യയിൽ 150 പേരിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Content Highlights: Coronavirus Covaxin