ന്യൂഡല്‍ഹി: കോവിഡ് രോഗപ്രതിരോധപ്രവര്‍ത്തനങ്ങളിലും കുടിയേറ്റതൊഴിലാളികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിലും കേന്ദ്രസര്‍ക്കാരിന് ചില വീഴ്ചകളും പിഴവുകളും സംഭവിച്ചിരിക്കാമെന്നും എന്നാല്‍ സര്‍ക്കാരിന്റെ ആത്മാര്‍ഥത എല്ലായിടത്തും വ്യക്തമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
സര്‍ക്കാരിനെ ചോദ്യംചെയ്യുന്ന പ്രതിപക്ഷം കോവിഡിനെ നേരിടാന്‍ എന്തുനടപടി സ്വീകരിച്ചെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ കോവിഡ് മഹാവ്യാധി കൈകാര്യംചെയ്യുന്ന രീതിയെ വക്രദൃഷ്ടികളായ ചില പ്രതിപക്ഷപാര്‍ട്ടികള്‍ ചോദ്യംചെയ്യുകയാണ്. ചിലയിടത്ത് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍, ഞങ്ങള്‍ക്ക് ആത്മാര്‍ഥതക്കുറവ് ഒരിടത്തുമുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത വ്യക്തമാണെന്നും അമിത് ഷാ പറഞ്ഞു.
Content Highlights: Coronavirus Amit Shah