ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രോഗി(കോവിഡ്)കളുടെ എണ്ണം രാജ്യത്ത് 102 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടനിൽ കണ്ടെത്തിയ വകഭേദം ബാധിച്ചവരാണിത്.
അതേസമയം, ബുധനാഴ്ച രാവിലെയവസാനിച്ച 24 മണിക്കൂറിൽ പുതുതായി 15,968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സർക്കാർ കണക്കിൽ രോഗബാധിതരുടെ എണ്ണം 1,04,95,147 ആയി. 2,14,507 പേരാണ് ചികിത്സയിലുള്ളത്. 1,01,29,111 പേരുടെ രോഗം ഭേദമായി. 96.49 ശതമാനമാണ് രോഗമുക്തിനിരക്ക്.
202 പേർകൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,51,529 ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് കേരളത്തിലാണ് (64,759). മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ (53,067).