അഹമ്മദാബാദ്: രാഹുൽഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ കൂടുതൽസാക്ഷികളെ ഹാജരാക്കാനുള്ള പരാതിക്കാരന്റെ ഹർജി പരിഗണിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഹർജി തള്ളിയ വിചാരണക്കോടതിയുടെ ഉത്തരവ് ജസ്റ്റിസ് ഐലേഷ് വോറ റദ്ദാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിലെ പ്രസംഗമാണ് രാഹുൽഗാന്ധിക്കെതിരായ കേസിന് കാരണം. മോദിസമുദായത്തെ രാഹുൽ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ച് സൂറത്തിലെ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. വിചാരണവേളയിൽ നാലു സാക്ഷികളെക്കൂടി ഹാജരാക്കാൻ പരാതിക്കാരൻ അനുമതി തേടി. ഇത് സൂറത്ത് സി. ജെ.എം. കോടതി അനുവദിച്ചില്ല. ഇതിനെതിരേ പൂർണേഷ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. പ്രസംഗത്തിന്റെ സി.ഡി. തയ്യാറാക്കിയ ജീവനക്കാരൻ ഉൾപ്പെടെയുള്ളവരെ വിസ്തരിക്കണമെന്ന വാദം ന്യായമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ തെളിവുകളെ സാധൂകരിക്കാൻ അത് അനിവാര്യമാണ്. അതിനാൽ പരാതി വീണ്ടും കേൾക്കാൻ ഉത്തരവിടുകയായിരുന്നു.

Content highlights: Consider cross-examination of witnesses against Rahul Gandhi - High Court