പനാജി: പത്ത് കോൺഗ്രസ് എം.എൽ.എ.മാർ ബി.ജെ.പി.യിലേക്ക് വരാൻ സന്നദ്ധതയറിയിച്ചതായി ബി.ജെ.പി. ഗോവ സംസ്ഥാനാധ്യക്ഷൻ വിനയ് തെണ്ടുൽക്കർ. എന്നാൽ, ആവശ്യത്തിനു ഭൂരിപക്ഷമുള്ളതുകൊണ്ട് ഇവരെ സ്വീകരിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. അധ്യക്ഷന്റെ വാദത്തെ ഗോവയിലെ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദൻകർ നിഷേധിച്ചു. ബി.ജെ.പി. കോടികൾ വാഗ്ദാനംചെയ്ത് കോൺഗ്രസ് എം.എൽ.എ.മാരെ ആകർഷിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlights: congress mla's, Bjp, Goa